കാഞ്ഞങ്ങാട് :സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗീകപീഢനത്തിനിരയാക്കിയെന്ന പരാതിയില്‍ കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്റില്‍ കഴിയുന്ന സ്കൂള്‍ ജീവനക്കാരനെതിരെ കുമ്പള പോലീസ് സ്റ്റേഷന് പരിധിയിലും പരാതികള്‍.കാസര്‍കോട് ബംബ്രാണ സ്വദേശിയും സ്കൂള്‍ ജീവനക്കാരനുമായ ചന്ദ്രശേഖരനെതിരെയാണ് കുമ്പള പോലീസ് സ്റ്റേഷനില്‍ പോക്സോനിയമ പ്രകാരം മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.കുമ്പള പോലീസ് സ്റ്റേഷന് പരിധിയിലെ സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് ചന്ദ്രശേഖരന് ലൈംഗീക പീഢനത്തിരയാക്കിയത്. കുമ്പള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണത്തിനായി പ്രതിയെ കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കുമ്പള എസ്.ഐ.എ.സന്തോഷ് കുമാര്‍ പറഞ്ഞു. കാസര്‍കോട് പോലീസ് സ്റ്റേഷന് പരിധിയിലെ സ്കൂളില്‍ നാല് വിദ്യാര്‍ത്ഥിനികളെ ലൈംഗീക ചൂഷണത്തിനിരയാക്കിയ ചന്ദ്രശേഖരതെിരെ കാസര്‍കോട് പോലീസ് പോക്സോ നിയമ പ്രകാരം നാലുകേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് പ്രതിക്കെതിരെ കൂടുതല്‍ പരാതികള്‍ ഉണ്ടായിരിക്കുന്നത്.അതിരാവിലെ സ്കൂളിലെത്തുന്ന ഇയാള്‍ ശുചീകരണ പ്രവര്‍ത്തനത്തിനെന്ന പേരില്‍ പിഞ്ചുബാലികമാരെ സ്കൂളിലേക്ക് നേരത്തെ വിളിച്ചുവരുത്തി ഓഫീസ് മുറിയില്‍ ലൈംഗീക ചൂഷണത്തിനിരയാക്കുകയായിരുന്നുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.