കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന രണ്ടുലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. ചൗക്കിയിലെ മഷൂദ് (27)ആണ് അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ സി.എ അബ്ദുല്‍ റഹീമിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐമാരായ മെല്വിന് ജോസ്, ഷേഖ് അബ്ദുല്‍ റസാഖ്, സി.പി.ഒമാരായ പി.നിയാസ്, ഗിരീഷ് കുമാര്‍, ഓസ്റ്റിന്‍ തമ്പി എന്നിവര്‍ ഇന്നു രാവിലെ 10.30ന് ചൗക്കി ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. മംഗ്ളൂരുവില്‍ നിന്നു പെരുമ്പാവൂരിലേയ്ക്ക് കടത്തുകയായിരുന്നു ഇവയെന്ന് പൊലീസ് പറഞ്ഞു.മംഗലാപുരത്ത് അഞ്ചര രൂപക്ക് ലഭിക്കുന്ന ഒരു പാക്കറ്റ് പുകയില ഉല്‍പ്പന്നത്തിന് പെരുമ്പാവൂരിലെത്തിയാല് 50 രൂപ വിലയാണെന്ന് പൊലീസ് പറഞ്ഞു