ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 29കാരൻ പിടിയിൽ
കൊൽക്കത്ത : ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത 29 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ നാംഖാന ബ്ലോക്കിലെ നോർത്ത് ചന്ദൻപിഡി മേഖലയിലാണ് സംഭവം. പശുവിന്റെ ഉടമയുടെ പരാതിയെ തുടർന്നാണ് പ്രതിയായ പ്രദ്യുത് ഭൂയയെ അറസ്റ്റ് ചെയ്തത്.പൊലീസ് നൽകുന്ന വിവരം അനുസരിച്ച് പ്രദ്യുത് ഭൂയ രാത്രിയിൽ തൊഴുത്തിൽ കയറി പശുവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്നാണ് പശു ചത്തതെന്ന് കണ്ടെത്തി. പൊലീസ് പിടിയിലായ പ്രതിയെ ചൊവ്വാഴ്ച കാക്ദ്വീപ് സബ് ഡിവിഷണൽ കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിക്കെതിരെ നിരവധി കേസുകളുണ്ട്. വളർത്തു മൃഗങ്ങളെ തട്ടിക്കൊണ്ടു പോവുക, വാഹനം മോഷ്ടിക്കുക, വയലുകളിൽ നിന്ന് പച്ചക്കറികൾ കടത്തുക എന്നിവയാണവ.