എ ഡി ജി പിയുടെ ബന്ധു മുതൽ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്റെ മകൻ വരെ: തലസ്ഥാനത്ത് ലഹരി ഉപയോഗിക്കുന്ന പിള്ളേരുടെ വിവരങ്ങളറിഞ്ഞ് അന്തംവിട്ട് പൊലീസ്
തിരുവനന്തപുരം: സ്കൂളുകളിൽ വലവിരിച്ച ലഹരിമാഫിയ കുട്ടികളെ മയക്കുമരുന്നിന് അടമികളാക്കുന്നതിനൊപ്പം അവരെ ക്രിമിനൽ കുറ്റങ്ങൾക്കും ഉപയോഗിക്കുന്നത് വ്യാപകമാവുന്നു. മയക്കുമരുന്ന് കടത്താനും വിൽക്കാനും കുട്ടികളെ ഉപയോഗിക്കുന്നു. സഹപാഠികൾക്ക് ലഹരിമരുന്നുകൾ വിൽക്കുന്നത് കുട്ടികളാണെന്നും അറുപത് കുട്ടികളുള്ള ക്ലാസിൽ പത്ത് കുട്ടികളെങ്കിലും ലഹരിക്ക് അടിമകളാണെന്നും അദ്ധ്യാപകർ പറയുന്നു. കോളേജുകളിൽ സ്ഥിതി ഇതിലും ഗുരുതരമാണ്.കഞ്ചാവ്, ലഹരി ഇൻജക്ഷൻ, മയക്കുഗുളികകൾ എന്നിവയെല്ലാം കടന്ന് നാവിലൊട്ടിക്കുന്ന എൽ.എസ്.ഡിയാണ് ഇപ്പോൾ സ്കൂളുകളിൽ ഒഴുക്കുന്നത്. 100രൂപ നൽകിയാൽ പത്തുമണിക്കൂർ ലഹരിയാണ് വാഗ്ദാനം. അഫ്ഗാൻ, ആഫ്രിക്കൻ നിർമ്മിതമാണിവ. ആൺ-പെൺ ഭേദമില്ലാതെ കുട്ടികൾ എൽ.എസ്.ഡിക്ക് അടിമകളാണ്. വിദ്യാലയപരിസരങ്ങളിൽ ലഹരിവിൽപ്പന പാടില്ലെന്ന് നിയമമുണ്ടെങ്കിലും കച്ചവടം തകൃതി. ലഹരിക്ക് അടിമകളായ കുട്ടികൾ കുറ്റകൃത്യങ്ങളിലേർപ്പെടുമ്പോഴാണ് പൊലീസും എക്സൈസുമൊക്കെ ഉണരുക.അമൃത്സറും മുംബയും കഴിഞ്ഞാൽ വലിയ ലഹരിവിപണിയാണ് കൊച്ചി. തിരുവനന്തപുരത്ത് മാസം 100കോടിയുടെ വിൽപ്പനയുണ്ട്. ബംഗളുരുവിൽ നിന്നാണ് ലഹരിയുടെ ഒഴുക്ക്. കഞ്ചാവ്, ഹാഷിഷ്, എഫിഡ്രിൻ, മെത്ത്ട്രാക്സ്, കൊക്കെയ്ൻ, ചരസ് എന്നിവയെല്ലാം സുലഭം. ലഹരിക്ക് അടിമകളായ 105കുട്ടികളെ സിറ്റിപൊലീസ് ലഹരിവിമുക്ത ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നിട്ടുണ്ട്. എ.ഡി.ജി.പിയുടെ കുടുംബ ബന്ധുവിന്റെ മകൻ മുതൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ മക്കൾ വരെയുണ്ട്.സിന്തറ്റിക് ലഹരിയുടെ ദോഷങ്ങൾഹൃദ്രോഗം, ഓർമ്മക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ്. ഒരിക്കൽ ഉപയോഗിച്ചാൽ ആജീവനാന്തം അടിമ.ജാമ്യമില്ലാക്കേസ്വിദ്യാർത്ഥികൾക്ക് ലഹരിമരുന്നുകൾ കൈമാറുന്നവർക്കെതിരെ ബാലനീതി വകുപ്പിലെ ജാമ്യമില്ലാവകുപ്പുകൾ ചുമത്തി കേസെടുക്കാം. മയക്കുമരുന്ന് കേസുകളിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാം. ഗുരുതരകുറ്റമാണെങ്കിലേ കുട്ടികൾക്കെതിരേ കേസെടുക്കൂ. വിദ്യാർത്ഥികൾ ആറുവർഷത്തിനിടെ ലഹരിക്കേസുകളിൽ കുടുങ്ങി- 284 സ്കൂൾ കുട്ടികൾക്കെതിരെ മയക്കുമരുന്നുപയോഗത്തിന് കേസ്- 69 കുട്ടികൾക്കെതിരേ മയക്കുമരുന്ന് കടത്തിന് കേസ്- 215
ഇക്കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകൾ- 30869അടിമയാക്കാൻ എൽ.എസ്.ഡിവിദേശത്തെ ലാബുകളിലുണ്ടാക്കുന്ന ലൈസർജിക് ആസിഡ് ഡൈഎതിലമൈഡ് എന്ന ഗന്ധമില്ലാത്ത സിന്തറ്റിക് മയക്കുമരുന്ന്. സ്റ്രിക്കറായി നാവിലൊട്ടിക്കാം, ക്രിസ്റ്റലായുമുണ്ട്.’ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ബോധവത്കരണത്തിലൂടെ ലഹരിയെ തടയണം. അദ്ധ്യാപകർക്കും പി.ടി.എകൾക്കും നിർണായക പങ്കുണ്ട്”.- മുഖ്യമന്ത്രി പിണറായി വിജയൻ (നിയമസഭയിൽ പറഞ്ഞത്)പ്ലസ്ടു അദ്ധ്യാപികയുടെ തുറന്നുപറച്ചിൽ’ഏഴാം ക്ലാസ് മുതൽ ലഹരിയുപയോഗിക്കുന്ന വിദ്യാർത്ഥി ഇപ്പോൾ മൊത്തക്കച്ചവടക്കാരനാണ്. പൊലീസ് പിടിയിലായ പ്ലസ്ടു വിദ്യാർത്ഥിനി ലഹരി ഉപയോഗിക്കുന്ന 19 കൂട്ടുകാരികളുടെ പേരുകൾ വെളിപ്പെടുത്തി. 9കുട്ടികളെ ലഹരിവാങ്ങുന്നതിനിടെ എക്സൈസ് പിടികൂടി.”