കൊച്ചി: കളിയിക്കാവിളയില്‍ എ.എസ്.ഐയെ വെടിവെച്ചുകൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോക്ക് കണ്ടെടുത്തു. എറണാകുളം കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയില്‍നിന്നാണ് വ്യാഴാഴ്ച രാവിലെ തോക്ക് കണ്ടെടുത്തത്. കേസിലെ മുഖ്യപ്രതികളായ ഷമീം, തൗഫീഖ് എന്നിവരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് കൊച്ചിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് തോക്ക് കണ്ടെടുത്തത്.
സൈനികര്‍ ഉപയോഗിക്കുന്ന തോക്കാണ് കണ്ടെത്തിയതെന്നാണ് വിവരം. പ്രതികളെ പത്തു ദിവസത്തേക്കാണ് പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. നിരോധിത സംഘടനയായ അല്‍ ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷനല്‍ ലീഗിന്റെ പ്രവര്‍ത്തകനാണ് ഇയാള്‍. ഇതിനിടെ കൊലപാതക കേസ് എന്‍.ഐ.എ ഉടന്‍ ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.