ബംഗളൂരു : ബി.ജെ.പിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ മുസ്ലിങ്ങള്‍ക്കായി ഒരു വികസന പ്രവര്‍ത്തനവും നടത്തില്ലെന്ന ഭീഷണിയുമായി കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവുമായ എ.പി രേണുകാചാര്യ. തന്റെ മണ്ഡലത്തെ സംസ്ഥാനത്തെ പൂര്‍ണ കാവിമണ്ഡലമാക്കി മാറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. സി.എ.എ അനുകൂല റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ബി.ജെ.പി എം.എല്‍.എയുടെ വിദ്വേഷ പ്രസംഗം.
‘പള്ളികളില്‍ ഇരുന്നു ഫത്വ നല്കുന്ന ചില ദേശവിരുദ്ധരുണ്ട്. പള്ളികള്‍ പ്രാര്‍ത്ഥിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലേ? പകരം നിങ്ങള്‍ ചെയ്യുന്നത് ആയുധങ്ങള്‍ ശേഖരിച്ചുവെക്കുക എന്നതാണ്. ഇതിനാണോ നിങ്ങള്‍ പള്ളിയില്‍ പോകുന്നത്? ‘ എം.എല്‍.എ ചോദിച്ചു.
”നിങ്ങള്‍ ഇതു തുടരുകയാണെങ്കില്‍ ഞാനും രാഷ്ട്രീയം കളിക്കും. നിങ്ങള്‍ക്കായുള്ള (മുസ്ലിംകള്) മുഴുവന്‍ ഫണ്ടുകളും ഞങ്ങളുടെ ഹിന്ദു ജനതയ്ക്ക് ഞാന്‍ നല്‍കും. കുറഞ്ഞത് അവര്‍ക്ക് വികസനമെങ്കിലും ലഭിക്കും. നിങ്ങള്‍ അര്‍ഹിക്കുന്ന സ്ഥാനത്ത് നിങ്ങളെയാക്കുമെന്ന് ഞാന്‍ ഉറപ്പാക്കും.” രേണുകാചാര്യ പറഞ്ഞു.
കര്‍ണാടകയിലെ ബി.ജെ.പി നേതാക്കള്‍ ന്യൂനപക്ഷത്തിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നത് ഇതാദ്യമല്ല. ഭൂരിപക്ഷ സമുദായം നിങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയാലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നായിരുന്നു ബി.ജെ.പി എം.എല്‍.എ സോമശേഖര്‍ റെഡ്ഡി നേരത്തെ സി.എ.എ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ ഉയര്‍ത്തിയ ഭീഷണി. പ്രകോപനപരമായ പ്രസംഗത്തിന് റെഡ്ഡിക്കെതിരെ പിന്നീട് കേസ് ഫയല്‍ ചെയ്തിരുന്നു.