ബംഗളൂരു: കർണാടകയിലൊട്ടുക്കും കൊടികുത്തി വാഴുന്ന അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും നിരോധിക്കുന്ന നിയമം പ്രബലത്തിൽ വന്നു.നിയമപ്രകാരം സ്റ്റേഷൻ അധികാരിയായ പോലീസ് ഇൻസ്പെക്ടർക്ക് പരാതി കിട്ടിയാലും സ്വമേധയായും കേസെടുക്കാം.സംഥാനത്ത് അധികാരത്തിലിരുന്ന കോൺഗ്രസ്സ് സർക്കാരാണ് ഇതുസംബന്ധിച്ച ബില്‍ ആദ്യം കൊണ്ടുവന്നത്.എന്നാൽ യാഥാസ്ഥിക വാദികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ബിയിൽ നിയമമായില്ല.
കുപ്രസിദ്ധമായ മഡെസ്നാന,ദുർമന്ത്രവാദം,നിധിവേട്ട,ദളിതരെ പരസ്യമായി കെട്ടിത്തൂക്കൽ ,മനുഷ്യരെ രഥത്തിലിട്ട് വലിക്കൽ,ബെതലെസേവ എന്ന സ്ത്രീ നഗ്നതാപ്രദർശനം,മൃഗങ്ങളെ കടിച്ചു കൊല്ലൽ തുടങ്ങിയ ദുരാചാരങ്ങളാണ് നിരോധിച്ചത്.സംഥാനത്തെ ഇടത്-പുരോഗമനവാദികൾ ഈ ബില്‍ നടപ്പിലാക്കാനായി വര്‍ഷങ്ങളായി പോരാട്ടത്തിലാണ്.അതിനിടയിലാണ് കടുത്ത യുക്തിവാദിയായ കല്‍ബുര്‍ഗിയെയും പത്രപ്രവർത്തക ഗൗരി ലങ്കേഷിനെയും യാഥാസ്ഥിതിക ഹിന്ദുത്വ ശക്തികൾ വെടിയുതിർത്ത് കൊലപ്പെടുത്തിയിരുന്നു.ഉഡുപ്പിയിലെ ക്ഷേത്ര സമുച്ചയത്തിലാണ് കുപ്രസിദ്ധമായ മഡെസ്നാന നിലനിൽക്കുന്നത്.ഇതിനെതിരെ അഷ്ടമഠത്തിലെ സംന്യാസിവര്യർതന്നെ രംഗത്തുണ്ട്.മകരസംക്രമ ദിനത്തിൽ ഈയിടെ പശുക്കളെ അന്ഗ്നികുണ്ഡത്തിലൂടെ നടത്തിയതും പുതിയ വിവാദത്തിന് വഴിവെച്ചിരുന്നു.