കൊച്ചി: എറണാകുളം കത്രിക്കടവിൽ വീട്ടമ്മയെ ഫ്ലാറ്റിന് മുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിനി എൽസ ലീന (38) ആണ് മരിച്ചത്. കത്രിക്കടവിലുള്ള ജെയിന് ഫ്ലാറ്റിന്റെ പത്താം നിലയില്‍ നിന്നും താഴേക്ക് വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാല് വർഷമായി, ഒമ്പത് വയസ്സുള്ള മകൾക്കൊപ്പമാണ് വീട്ടമ്മ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. രാവിലെ 6.30 ഓടെയാണ് ലീനയെ മരിച്ച നിലയിൽ കാണുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.