രാജ്ഗഡ് : ജാഥക്കിടെ മുടിയില്‍ പിടിച്ച് വലിച്ച ബിജെപി പ്രവര്‍ത്തകരെ തിരിച്ചടിച്ച് മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ഡെപ്യൂട്ടി കളക്ടർ പ്രിയ വർമ. മധ്യപ്രദേശിൽ പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ഞായറാഴ്ച നടത്തിയ ജാഥക്കിടെയാണ്. ഡെപ്യൂട്ടി കളക്ടറായ പ്രിയ വര്‍മയുടെ മുടിയില്‍ ഒരു ബിജെപി പ്രവര്ത്തകന് പിടിച്ചുവലിച്ചത്. പിന്നാലെ ഇവര്‍ ബി.ജെ.പി പ്രവര്‍ത്തകരെ തിരിച്ചടിക്കുകയായിരുന്നു.
രാജ്ഗഡിൽ നിരോധനാജ്ഞ (144) പ്രഖ്യാപിച്ചിരുന്ന സമയമാണ് നിയമം ലംഘിച്ചു കൊണ്ട് ബി.ജെ.പി പ്രവർത്തകർ ജാഥയായി എത്തിയത്. ഇതോടെയാണ് കളക്ടർ ഇടപെട്ടത്. പൊലീസിനും പ്രകടനക്കാർക്കുമിടയിൽ നടന്ന ഉന്തിനും തള്ളിനും ഇടയിലാണ് പ്രിയ വർമയുടെ മുടിക്ക് പിടിച്ചു വലിച്ചത്.