ഖത്തറില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് കാറുകള്‍ മോഷ്ടിച്ച സംഘം പിടിയില്‍
ദോഹ: ഖത്തറിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
രാജ്യത്തെ കാര്‍ മോഷണങ്ങള്‍ അന്വേഷിക്കാനായി ആഭ്യന്തര മന്ത്രാലയം പ്രത്യേക യൂണിറ്റിന് രൂപം നല്‍കിയിരുന്നു. ഈ സംഘത്തിന്റെ കീഴില്‍ അന്വേഷണം പുരോഗമിക്കവെയാണ് രണ്ട് പേര് പിടിയിലായത്. അതേസമയം കാര്‍ മോഷണങ്ങള്‍ തടയാന്‍ പൊതുജനങ്ങള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വാഹനങ്ങളും അതിനകത്തുള്ള വിലയേറിയ വസ്തുക്കളും സുരക്ഷിതമാക്കണം. മോഷണം സംശയിക്കപ്പെടുന്ന എല്ലാ സംഭവങ്ങളും ഉടന്‍ തന്നെ 999 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.