നീലേശ്വരം റെയില്‍വേ സ്റ്റേഷനരികേ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മാധ്യമ പ്രവര്ത്തകന് മരിച്ചു
കാസർകോട് : നീലേശ്വരം റെയില്‍വേ സ്റ്റേഷനരികേ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മാധ്യമ പ്രവര്ത്തകന് മരിച്ചു. മാതൃഭൂമി സബ് എഡിറ്റര്‍ കെ.രജിത്ത് (രജിത്ത് റാം-42) ആണ് മരിച്ചത്. സ്റ്റേഷന് സമീപത്തെ മേല്പ്പാലത്തിനരികെയാണ് ഇന്നലെ രാത്രി ഏഴരയോടെ പരിക്കേറ്റ നിലയില്‍ രജിത്തിനെ കണ്ടെത്തിയത്. നാട്ടുകാര്‍ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് മംഗലൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയതായിരുന്നു രജിത്ത്.
മാതൃഭൂമി കണ്ണൂര്‍ യൂണിറ്റില്‍ സബ് എഡിറ്ററാണ്. കോഴിക്കോട് യൂണിറ്റിലും ജോലി ചെയ്തിട്ടുണ്ട്. നിലേശ്വരം കുഞ്ഞാലില്‍കീഴില്‍ കെ.കുഞ്ഞിരാമന്റെയും വി.വി രമയുടെയും മകനാണ്. ഭാര്യ: സന്ധ്യ, മക്കള്‍: അമേയ, അനേയ, സഹോദരങ്ങള്‍: സരിത, പരേതനായ സജിത്.