മുഖക്കുരു പൂർണമായും മാറാൻ ; സിനിമാ നടിമാർ പോലും ഉപയോഗിച്ച് ഫലം കണ്ട ഈ വഴി ഒന്ന് പരീക്ഷിച്ച് നോക്കൂ
എല്ലാ പ്രായക്കാരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, എണ്ണമയം തുടങ്ങിയ കാരണങ്ങളാണ് ഇതുണ്ടാകുന്നത്. മുഖക്കുരു മാറുന്നതിനായി പല വഴികളും പരീക്ഷിച്ച് പരാജയപ്പെട്ടവരായിരിക്കും നിങ്ങളിൽ പലരും. എന്നാൽ ഇനി വിഷമിക്കേണ്ട. ഒട്ടും പണം ചെലവഴിക്കാതെ തന്നെ ഉമിനീരുപയോഗിച്ച് മുഖക്കുരു പൂർണമായും മാറ്റിയെടുക്കാം.മുഖക്കുരുവിൽ ഉമിനീർ പുരട്ടുമ്പോൾ അതിലടങ്ങിയിട്ടുള്ള നൈട്രേറ്റ് വിഘടിച്ച് നൈട്രിക് ഓക്സൈഡ് ആയി മാറും. ഇത് നമ്മുടെ ചർമ്മത്തിലുണ്ടാകുന്ന അണുക്കളുടെ വളർച്ചയെ തടയുകയും ഉമിനീരിയില്‍ അടങ്ങിയിരിക്കുന്ന ലൈസോസൈം പ്രോട്ടീന്‍ പുതിയ രക്തകോശങ്ങളുടെ ഉല്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് മുഖത്തുണ്ടാകുന്ന മുറിവുകൾ, കുരുക്കൾ എന്നിവയെല്ലാം പെട്ടെന്ന് തന്നെ മാറ്റിയെടുക്കുന്നതിന് സഹായിക്കുന്നു.acneഉപയോഗിക്കേണ്ട വിധംരാവിലെ ഉറങ്ങി എഴുന്നേറ്റ ഉടനുള്ള ഉമിനീരാണ് എടുക്കേണ്ടത്. ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും മുമ്പുള്ള ഉമിനീരിൽ മാത്രമാണ് അസിഡിക് സ്വഭാവമുള്ളത്. അതിനാൽ ഇതിന് മാത്രമേ മുഖത്തെ കുരുക്കളും മുറിവും മാറ്റാനുള്ള കഴിവുള്ളൂ. അതിനാൽ പല്ലു തേയ്ക്കുന്നതിന് മുമ്പ് തന്നെ ഉമിനീർ എടുത്ത് കുരുക്കളിൽ പുരട്ടുക. മുമ്പ് ഒരു അഭിമുഖത്തിൽ നടി തമന്നയും ഈ വിദ്യ പരീക്ഷിച്ച് വിജയിച്ചതായി പറഞ്ഞിരുന്നു.