കെ.ടി. ജലീലിന്റെ ആസാദ് കശ്മീര്‍ പ്രയോഗം; നടപടി ആരംഭിച്ച് ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി: പാകിസ്താന് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ച മുന്‍മന്ത്രി കെ.ടി.ജലീലിനെതിരായ പരാതിയില്‍ ഡല്‍ഹി പോലീസ് നടപടി ആരംഭിച്ചു. സബ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രവിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചതായി പരാതിക്കാരന് ജി.എസ്. മണിയെ ഡല്‍ഹി പോലീസ് അറിയിച്ചു.
ഇതിനിടെ ജലീലിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഡല്‍ഹി റോസ് അവന്യു കോടതി ഇന്ന് പരിഗണിക്കും. അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഹര്‍ജീത് സിങ് ജസ്പാലാണ് ഹര്‍ജി പരിഗണിക്കുന്നത്. ഡല്‍ഹി പോലീസില്‍ പരാതി നല്കിയ സുപ്രീംകോടതി അഭിഭാഷകന് ജി.എസ്.മണിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
രാജ്യദ്രോഹ ഉള്‍പ്പെടെ ചുമത്തി കേസ് എടുക്കണെമന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നു ഡല്‍ഹി കോടതിയിലെ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്