പത്തനംതിട്ടയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍
പത്തനംതിട്ട: പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളനട പനങ്ങാട് പടിഞ്ഞാറെ ഇടവട്ടം വീട്ടില്‍ ശശിയുടെയും പരേതയായ ഇന്ദിരയുടെയും മകന് അഭിത്താ(15)ണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.