നീലേശ്വരം:പോലീസ് അസോസിയേഷന് നേതാവായ സീനിയര്‍സിവില്‍ പോലീസുദ്യോഗസ്ഥന്റെ കയ്യേറ്റത്തിനിരയായ ഏഎസ്ഐക്ക് നീലേശ്വരത്ത് നിന്ന് മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം.വാതിയെ പ്രതിയാക്കി മേല്‍പ്പറമ്പിലേക്ക് തട്ടിയ ഏഎസ്ഐ ആകട്ടെ സിപിഐ പാര് ട്ടി അനുഭാവിയും.നീലേശ്വരം പോലീസ്റ്റേഷനിലാണ് വാദി പ്രതിയായി സ്ഥലം മാറ്റമെന്ന പകവീട്ടലില്‍ കലാശിച്ച നാടകീയ സംഭവം.സി.പി.എമ്മും ആര്‍എസ്എസും പൊതുനിരത്തില്‍ ഏറ്റുമുട്ടിയ രണ്ടാഴ്ച്ച മുമ്പാണ് സംഭവം.2019 ഡിസംബര്‍ 29 ഞായറാഴ്ച്ചയാണ് സി.പി.എം.ആര്.എസ്.എസ് സംഘര്‍ഷം നീലേശ്വരത്ത് ഉടലെടുത്തത്.പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചകള്‍ പരിശോധിക്കാന്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഏഎസ്ഐ ചെറുവത്തൂര്‍ ക്ലായിക്കോട് സ്വദേശി സുരേഷ് പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരുടെ ഡ്യൂട്ടി ചാര്‍ട്ട് പരിശോധനയ്ക്കെടുക്കുകയും ഈ ചാര്‍ട്ടിന്റെ ഫോട്ടോ സെല്‍ ക്യാമറിയില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ സ്റ്റേഷനിലെ എസ്.പി പി.ഒ.സുധീഷ് സുരേഷിന്റെ കൈയില്‍ നിന്ന് ഡ്യൂട്ടി ചാര്‍ട്ട് ബലമായി തട്ടിപറിക്കുകയുമായിരുന്നു.തുടര്‍ന്ന് ഏഎസ്ഐ സുധീഷ് കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തു.സംഭവത്തില്‍ സ്റ്റേഷനിലുണ്ടായിരുന്ന സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ മാത്യു ഇടപെടുകയും ഡ്യൂട്ടി ചാര്‍ട്ട് തട്ടിപറിച്ചത് ശരിയായില്ലെ ന്ന് സുധീഷിനോട് പറയുകയുംചെയ്തു.സി.ഐ പറഞ്ഞിട്ടും സിപി.എം പോലീസ് സംഘടനയുടെ നിര്വ്വാഹകസമിതിയംഗമായ സുധീഷ് അത് കേട്ടില്ല. ഏഎസ്ഐ സുരേഷ് സംഭവം ഡിവൈഎസ്പിക്ക് റിപ്പോര്‍ട്ട് ചെയ്തു.സംഭവമറിഞ്ഞ ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് സുധീഷിനെ വിളിച്ചു വരുത്തി ഏഎസ്ഐയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്യുമെന്ന് താക്കീത് നല്‍കുകയും ചെയ്തു.സ്ഥിതിഗതികള്‍ ഇത്രയും ആയപ്പോള്‍ പോലീസ് അസോസിയേഷന് ഇടപെയുകയും ചെയ്തത്തോടെ പോലീസ് മേധാവി അസോസിയേഷന് നേതാക്കളുടെ സമര്‍ദ്ദത്തിന് വഴങ്ങി നേരെ തിരിയുകയും കൈയ്യേറ്റത്തിന് വിധേയനായ ഏഎസ്ഐ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റം നല്‍കുകയുമായിരുന്നു.കീഴുദ്യോഗസ്ഥന്റെ കൈയ്യേറ്റത്തിന് വിധേയനായ മേലുദ്യോകഗസ്ഥനെതിരെ പ്രതികാര നടപടി സ്വീകരിച്ച സംഭവം കേരളപോലീസ് സേനയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും ഏഎസ്ഐ സുരേഷിനെ അനുകൂലിക്കുന്ന പോലീസ് സേന പറയുന്നു.