കാസർകോട് : ബുള്ളറ്റും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ കളനാട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തു നിന്നും ഉദുമ ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റിലേക്ക് ഇതേ ഭാഗത്ത് നിന്നും വന്ന ഫോര്‍ രജിസ്ട്രേഷന് സിൽവർ കളർ ബലേനോ കാറാണ് ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി.
മേല്‍പറമ്ബ് വള്ളിയോട്ടെ പതിനെട്ട് വയസുള്ള അജ്മലാണ് അപകടത്തിന് ഇരയായി ഗുരുതരമായി പരിക്കേറ്റത്. യുവാവിനെ ഉദുമ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ഗുരുതരമായതിനാൽ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ബുള്ളറ്റ് പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. കാര്‍ മാങ്ങാട് ഭാഗത്തേക്കാണ് ഓടിച്ചുപോയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വിവരമറിഞ്ഞ് മേല്‍പറമ്ബ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കളനാട് സ്വദേശിയുടേതാണ് അപകടം വരുത്തിയ കാറെന്ന് കണ്ടെത്തിയതായി മേല്‍പറമ്ബ് പോലീസ് അറിയിച്ചു . കാര്‍ ഡ്രൈവര്‍ ഭയം കൊണ്ടാണ് കാര്‍ നിര്‍ത്താതെ പോയതെന്നാണ് പ്രാഥമികവിവരം .