വര്‍ക്കല: ആറുവയസ്സുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ഇലകമണ്‍ കായല്‍പ്പുറം യൂണിറ്റ് ഭാരവാഹി കായല്‍പ്പുറം കല്ലില്‍ തൊടിയില്‍ വീട്ടില്‍ വാവ എന്ന പ്രിന്‍സാ (30)ണ് പിടിയിലായത്.
മൂന്നുമാസം മുമ്ബാണ് സംഭവം. കുട്ടിയുടെ അച്ഛനും പ്രതി പ്രിന്‍സും സുഹൃത്തുക്കളായതിനാല്‍ ഇയാള്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത തക്കം നോക്കിയാണ് കുട്ടിയെ പീഡിപ്പിച്ചത്.
മാമനെ പേടിയാകുന്നു എന്ന് കുട്ടി പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. പ്രതിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.