കൂടെ താമസിച്ചിരുന്ന ഇരുപത്തിയാറുകാരൻ വിവാഹ വാഗ്ദ്ധാനത്തിൽ നിന്ന് പിന്മാറി, ഓട്ടോയിൽവച്ച് കഴുത്തുഞെരിച്ചു കൊന്നു
മുംബയ്: വിവാഹ വാഗ്ദ്ധാനത്തിൽ നിന്ന് പിന്മാറിയ ഇരുപത്തിയാറുകാരനെ കാമുകി കഴുത്തുഞെരിച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ റംസാൻ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ മരണം ഉറപ്പാക്കിയ ശേഷം കാമുകി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
മുംബയ് അരേ കോളനിയിൽ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. കേസിലെ പ്രതിയായ സൊഹ്റ ആറ് കുട്ടികളുടെ മാതാവാണ്. ഇവരും റംസാനും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ മിക്കപ്പോഴും വഴക്കുണ്ടാകാറുണ്ടെന്ന് അയൽവാസികൾ പറയുന്നു.
പ്രശ്നം തീർക്കാൻ പൊലീസിനെ സമീപിക്കാനൊരുങ്ങുന്നതിനിടയിലാണ് കൊലപാതകമുണ്ടായതെന്ന് സമീപവാസികൾ അറിയിച്ചു. വിവാഹം വാഗ്ദ്ധാനം നൽകി റംസാൻ തന്നെ പറ്റിക്കുകയായിരുന്നുവെന്ന് സൊഹ്റ പറയാറുണ്ടായിരുന്നുവെന്നും സമീപവാസി വ്യക്തമാക്കി. യുവാവ് ഓട്ടോ ഓടിക്കുന്നതിനിടയിൽ പിൻസീറ്റിലിരുന്ന സൊഹ്റ, ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയായിരുന്നു