പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളില്‍ നിന്നും കണ്ടെത്തിയ തോക്കുകള്‍ മാവോയിസ്റ്റുകള്‍ കവര്‍ന്നതെന്ന് സ്ഥിരീകരണം. ഒഡീഷയിലെ കോരാ പുട്ട്, ഛത്തീസഗഢിലെ രോംഗ്പാല് സ്റ്റേഷനുകളില്‍ നിന്നും മോഷ്ടിച്ചവയാണിതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.പാലക്കാട് കൊല്ലപ്പെട്ട മണിവാസകത്തിന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഛത്തീസ്ഗഡില്‍ പൊലീസിനെ ആക്രമിച്ച് കൈവശപ്പെടുത്തിയതാണെന്നും സ്ഥിരീകരിച്ചു.
ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിച്ച് കൈവശപ്പെടുത്തിയവയാണ് തോക്കുകളെന്നതിലാണ് സ്ഥിരീകരണമുണ്ടായത്.മഞ്ചിക്കണ്ടി വനത്തില്‍ നിന്ന പിടികൂടിയ ദീപക് എ കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിയ്ക്കുന്നതില്‍ പ്രാവീണ്യം നേടിയ ആളാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ മഞ്ചിക്കണ്ടിയില്‍ നിന്നും പിടിച്ചെടുത്ത ലാപ് ടോപില്‍ നിന്ന പൊലീസിന് കിട്ടിയിരുന്നു.