ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള വാര്‍ഷിക പരീക്ഷാഫലം പ്രഖ്യാപിച്ചു
കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ കേരള സംസ്ഥാന തലത്തില്‍ 2022 ജൂലൈ 17-ന് നടത്തിയ വാര്‍ഷിക പരീക്ഷയുടെ സംസ്ഥാനതല ഫലപ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ. അബ്ദുല്‍ അസീസ് നിര്‍വ്വഹിച്ചു.
പ്രിലിമിനറി പരീക്ഷയില്‍ ബബിത ബീഗം (പാളയം, തിരുവനന്തപുരം), സാബിറ അബൂബക്കര്‍ ( പെരിങ്ങാടി- കണ്ണൂര്‍), ഡോ. ഖമറുദ്ദീൻ എ ഐ (പടിഞ്ഞാറങ്ങാടി, പാലക്കാട്) സെക്കന്ററി പരീക്ഷയില്‍ അമീന നിലോഫര്‍ കുര് ചീത് എസ് (പാളയം, തിരുവനന്തപുരം), ജമാലുദ്ദീന്‍ പി എം (പറമ്പയം, എറണാകുളം), സാബിറ പാറമ്മല്‍ മുഹമ്മദ് (ചേന്ദമംഗല്ലൂര്‍, കോഴിക്കോട്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.
വിജയികള്‍ക്കുള്ള സമ്മാനദാനം ജനുവരിയില്‍ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തില്‍ വെച്ച് നല്‍കുമെന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള ഡയറക്ടര്‍ ശിഹാബ് പൂക്കോട്ടൂര്‍ അറിയിച്ചു.