സൂററ്റ്: മക്കളുടെ വിവാഹത്തിന് ദിവസങ്ങള്‍ ശേഷിയ്ക്കെ വരന്റെ പിതാവ് വധുവിന്റെ മാതാവിനൊപ്പം ഒളിച്ചോടി . സൂററ്റിലാണ് സംഭവം . ഫെബ്രുവരി ആദ്യ വാരമാണ് ഇവരുടെ മക്കള്‍ തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത് . എന്നാല്‍ വിവാഹത്തിനു പത്ത് ദിവസം ബാക്കിയുള്ളപ്പോഴാണ് വരന്റെ 48 കാരനായ പിതാവ് വധുവിന്റെ 46 കാരിയായ മാതാവിനൊപ്പം നാടു വിട്ടത് . ഇരു വരെയും കഴിഞ്ഞ പത്ത് ദിവസമായി കാണുന്നില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് .
ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും മക്കള്‍ തമ്മിലുള്ള വിവാഹ നിശ്ചയം . വരന്റെ പിതാവിന്റെ ചെറുപ്പം മുതലുള്ള സുഹൃത്താണ് വധുവിന്റെ അമ്മയെന്ന് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു . മാത്രമല്ല ഇരു കൂട്ടരും അയല്‍ വാസികളുമായിരുന്നു . പ്രതിശ്രുത വരന്റെ അച്ഛന് ടെക്സ്റ്റയില്‍സ് ബിസിനസ്സുകാരനാണ്. രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗവുമാണ്. വധുവിന്റെ അമ്മയും ബിസിനസ്സുകാരനും തമ്മില്‍ ചെറുപ്പ കാലത്ത് പ്രണയം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. 46 വയസ്സുകാരിയുടെ വിവാഹത്തിന് മുമ്ബ് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.