കാഞ്ഞങ്ങാട്: ഭര്‍തൃമതിയെ കാണാനില്ലെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ സി.എച്ച്.ഷാഫിയുടെ മകളും പടന്നയിലെ അബ്ദുല്ലയുടെ മകന് ജുനൈസിന്റെ ഭാര്യയുമായ കെ.ഷാഹിനയാണ് ഡിസംബർ 23 മുതല്‍ കാണാതായത്.സംഭവത്തില്‍ ഷാഹിനയുടെ ഭര്‍ത്താവ് നല്കിയ പരാതിയാണ് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചത്.തന്റെ ഭാര്യ ആറങ്ങാടിയിലെ ഗുല്‍സാര്‍ എന്ന യുവാവിനൊപ്പം പോയതായി സംശയിക്കുന്നതായി ജുനൈസ് നല്കിയ പരാതിയില്‍ പറയുന്നു. രാവിലെ ജിമ്മിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഷാഹിന വീട്ടില്‍ നിന്നും ഇറങ്ങിയത്.പിന്നീട് യുവതി വീട്ടിലേക്ക് തിരിച്ചു വന്നിട്ടില്ല.2015 മെയ് 10നാണ് ജുനൈസും ഷാഹിനയും തമ്മില്‍ വിവാഹിതരായത്.