കാഞ്ഞങ്ങാട്:ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വാടകക്കാരനെ കെട്ടിട ഉടമ പീഡിപ്പിക്കുന്നതായി പരാതി.മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തിനെതിര്വശത്തെ മൂന്നു മുറി വാടക കെട്ടിടത്തില്‍ 12 വര്‍ഷത്തോളമായി ഡിന്നര്‍സെറ്റ് കച്ചവടം നടത്തിവരുന്ന കാട്ടുകുളങ്ങര പി.വി.കൃഷ്ണനാണ് പരാതിക്കാരന്.അജാനൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് പതിനൊന്നില്മൂന്ന് മുറികളിലാണ് കൃഷ്ണന് ഡിന്നര്‍സെറ്റ് നടത്തിവരുന്നത്.ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത ലാന്റ് അക്വിസിഷന്‍ യൂണിറ്റ് രണ്ട് സ്പെഷ്യല്‍ തഹസില്‍ദാരുടെ നോട്ടീസ് 2019 ജുലൈ 24നും 26നും കൃഷ്ണന് ലഭിച്ചിരുന്നു.പുനരധിവാസപാക്കേജുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 8നും 12നും തഹസില്‍ദാര്‍ മുമ്പാകെ ഹാജരായകൃഷ്ണന് നഷ്പരിഹാരം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കെട്ടിട ഉടമയായ സി.കെ.ഇന്ദിര താനറിയാതെ തഹസില്‍ദാര്‍ മുമ്പാകെ ഹാജരായി രേഖകള്‍ സമര്‍പ്പിക്കുകയും കെട്ടിടത്തിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഏല്‍പ്പിക്കുകയുമായിരുന്നുവെന്ന് കൃഷണന് ആരോപിക്കുന്നു.കൃഷണന്റെ വാടകസാധനങ്ങള്‍ പുറത്തേക്ക് വലിച്ചിട്ട് കുടിയൊഴിപ്പികുകയായിരുന്നുവെന്ന് കൃഷ്ണന് പരാതിയില്‍ പറയുന്നു.നിയപരമായി താന്‍ കൃതമായി വാടക നല്കുന്ന മുറിക്കുള്ളില്‍ നിന്നും താനറിയാതെ സാധനങ്ങള്‍ പുറത്തിടുകയും ചെയ്തതോടെ തനിക്ക് ലഭിക്കാനുള്ള നഷ്ടപരിഹാര തുക നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും കൃഷ്ണന് പറയുന്നു.ഇതിനെതിരെ ഹൊസ്ദുര്‍ഗ്ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും കെടിട ഉടമയുമായി സംസാരിച്ചെങ്കിലും നഷ്ടപരിഹാരം നല്കാന് വഴങ്ങിയില്ല.പോലീസില്‍ പരാതി നല്കാനെത്തിയപ്പോള് എസ്.ഐയില്‍ നിന്നും തനിക്ക് മോശമായ അനുഭവമാണ് ഉണ്ടായതെ ന്നും കൃഷ്ണന് പറഞ്ഞു.എസ്.ഐക്കതിരെ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ്.ഇതിനിടെ ഹൊസ്ദുര്‍ഗ്ഗ് മുന്‍സിഫ് കോടതി ഒ.എസ്.10/20 നമ്പര്‍ പ്രകാരം അന്യായം ഫയല്‍ചെയ്തിട്ടുമുണ്ട്. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കച്ചവടസ്ഥാപനങ്ങള്ക്കുലഭിക്കേണ്ടുന്ന നഷ്പരിഹാര തുക കെട്ടിടഉടമകളുടെ ഇടപെടല്‍ കാരണം നഷ്ടപ്പെടുന്നുണ്ട്.ഇതിനെതിരെ വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.