കാസർകോട് : പൂട്ടിയ കാസര്‍കോട്ടെ ഫാഷന്‍ ജ്വല്ലറിയില്‍ പണം ഡിപ്പോസിറ്റായി നല്‍കിയവര്‍ക്ക് പ്രതിമാസം ജ്വല്ലറി നല്‍കിയിരുന്ന പലിശ നിര്‍ത്തിയത് 4 മാസം മുമ്പ്.ഡിപ്പോസിറ്റ് തുകയ്ക്ക് ജ്വല്ലറി നല്കിയ ഓമനപ്പേര് പലിശയെന്നല്ല മറിച്ച് ലാഭവിഹിതം എന്നാണ്.ലാഭവിഹിതത്തിന്റെ 10 ശതമാനം തുകയെന്ന പേരില്‍ ചെറിയതുകയാണ് ഓരോമാസവും ഡിപ്പോസിറ്റുകാര്ക്ക് കിട്ടികൊണ്ടിരുന്നത്.ഉദുമ ടൗണിലുള്ള ഫോര്ട്ട്ലാന്റ് ലോഡ്ജ് ഉടമ പരേതനായ സിങ്കപ്പൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി സ്വന്തം പേരില്‍ ഫാഷന്‍ ജ്വല്ലറിയില്‍ മുടക്കിയത് 1 കോടിരൂപയാണ്. മുഹമ്മദ്കുഞ്ഞി ഹാജിയുടെ രണ്ട് ആണ്മക്കളുടെ പേരില്‍ 40 രൂപ വേറെയും തുക ഫാഷന്‍ ഗോള്ഡിന് ലാഭ വിഹിതം പ്രതീക്ഷിച്ച് ഡിപ്പോസിറ്റ് നല്‍കിയിട്ടുണ്ട്.ഒരു വര്‍ഷം മുമ്പ് മുഹമ്മദ്കുഞ്ഞി ഹാജി മരണപ്പെടുമ്പോള്‍ ഫാഷന്‍ ഗോള്‍ഡില്‍ മുടക്കിയ 1.80 കോടി രൂപയും സ്വന്തം മക്കളുടെ പേരില്‍ എഴുതിവെച്ചിട്ടുണ്ട്.4 മാസം മുമ്പ് വരെലാഭവിഹിതം കിട്ടിയിരുന്നെങ്കിലും 4 മാസമായി ചില്ലിക്കാശുപോലും കിട്ടിയില്ല.ഉദുമ പടിഞ്ഞാര്‍ സ്വദേശി കെ. കെ.ഷാഫി ഫാഷന്‍ ഗോള്‍ഡില്‍ ഡിപ്പോസിറ്റ് നല്‍കിയിട്ടുള്ളത് 25 ലക്ഷം രൂപയാണ്.ഷാഫിക്കും ലാഭവിഹിതം 4 മാസമായി കിട്ടുന്നില്ല.സുന്നി മഹല്ല് ഫെഡറേഷന് മണ്ഡലം സെക്രട്ടറിയുംഉദുമ പടിഞ്ഞാര്‍ മുസ്ലീം ജമാഅത്ത് സെക്രട്ടറിയുമാണ് ഷാഫി.ചെര്‍ക്കളയിലെ ഒരു മുസ്ലീം കുടുംബം 150 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ ഫാഷന്‍ ഗോള്‍ഡില്‍ മുടക്കിയിട്ടുണ്ട്. മറ്റൊരു കുടുംബം 100 പവനും. ഫാഷന്‍ ഗോള്‍ഡില്‍ പൂട്ടിയ വിവരമറിഞ്ഞതോടെ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും പണവും സ്വര്‍ണ്ണവും മുടക്കിയ ഇടപാടുകാര്‍ പൂട്ടിയ ജ്വല്ലറിയുടെ മുറ്റത്തേക്ക് പ്രവഹിക്കുകയാണ്.
അതേസമയം നിക്ഷേപകർക്ക് ഒരു പണം തിരിക കിട്ടാൻ സാധ്യത ഇല്ലെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന ,അനധികൃതമായി പണം നിക്ഷേപിച്ചതാണ് ഇതിന് കാരണം.നിക്ഷേപകരുടെ വിവരണങ്ങൾ ഇതിനിടയിൽ ആദായനികുതി വകുപ്പിന് ചോർന്നതായി സംശയമുണ്ട് ,ഇത് നിക്ഷെപകരെ ഭയപെടുത്താനുള്ള തന്ത്രമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട് .ഇത് ബാധിക്കുന്നത് വൻകിട നിക്ഷേപകരെയാണ് , നിക്ഷെപകർ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് ആരോപിച്ചു ഉടമകൾ നിക്ഷേപകരുടെ പണം തിരികെ നൽക്കില്ലെന്ന് ഭീഷണിയിലാണ് ഇപ്പോൾ ഉടമകളെന്ന് ഒരു നിക്ഷേപകൻ ബി എൻ സിയോട് പറഞ്ഞു .നിങ്ങളുടെ പണം ഇപ്പോൾ നൽകാനാവില്ലെന്നും വരുന്നുന്നിടത്ത് വെച്ച് കാണാം എന്നാണ് ഉടമകളുടെ ഇപ്പോഴത്തെ നിപാടും വെല്ലുവിളിയും .