തിരുവനന്തപുരം :പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബർ 19-ന് നടന്ന വെടിവെപ്പിന്റെ മറവിൽ മംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ചികിത്സാർത്ഥം മംഗളൂരുവിൽ ആശ്രയിച്ചവരെയും ചോദ്യംചെയ്യുന്നതിന് രണ്ടായിരത്തോളം പേർക് പോലീസ് നോട്ടീസ് നൽകിയ അസാധാരണ നടപടിക്കെതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് കെ.കുഞ്ഞിരാമൻ എം.എൽ.എ .മുഖ്യ മന്ത്രിക്ക് ഇന്ന് നിവേദനം നൽകി.നിരപരാധികളെ മാനസികമായി പീഡിപ്പിക്കാനുള്ള നടപടിയിൽ നിന്നും ഒഴിവാക്കണ മെന്നും,ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ,ഡി ജി പിയേയും,അഡീ. ചീഫ് സെക്രട്ടറിയേയും നേരിൽ കണ്ട് വിഷയത്തിന്റെ ഗൗരവംഎം.എൽ.എ.ധരിപ്പിച്ചു.