വർക്കലയിൽ വയറുവേദനയുമായി എത്തിയ പത്താം ക്ലാസുകാരി ഗർഭിണി, പോലീസ് അന്വേഷണത്തിൽ 21കാരൻ പിടിയിൽ
വർക്കല: വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. ഇടവ പാറയിൽ മൂടില്ലാവിള സുഗന്ധാലയം വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന രഞ്ജിത്ത്.എസ് (21) ആണ് അറസ്റ്റിലായത്. 10ൽ പഠിക്കുന്ന പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. വയറുവേദനയുമായി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. 8-ാം ക്ലാസ് മുതൽ പെൺകുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നു. വർക്കല ഡി.വൈ.എസ്.പി പി. നിയാസ്, വർക്കല എസ്.എച്ച്.ഒ സനോജ്.എസ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.