കാഠ്മണ്ഡു: നേപ്പാളിലെ ദമനില്‍ എട്ടംഗ മലയാളി സംഘത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ദമനിലെ റിസോര്‍ട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്വന്‍പുര്‍ എസ്പി സുശീല്‍ സിംഗ് റാത്തോര്‍ ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.മരിച്ചവരുടെ പേരു വിവരങ്ങള്‍ വ്യക്തമായിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. തണുപ്പകറ്റാന്‍ ഇവര്‍ റൂമില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്നുണ്ടായ ശ്വാസം മുട്ടലിനേത്തുടര്ന്നാണ് മരണം സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.