തിരുവനന്തപുരം: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റിനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിളപ്പില്‍ശാല സ്വദേശി മുഹമ്മദ് ഇക്ബാലിനെയാണ് (54) പേയാട് പള്ളിമുക്കിലെ മണ്ഡലം ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിമുക്ക് മണ്ഡലം കമ്മിറ്റി പ്രസിഡന്റാണ് ഇക്ബാല്‍. വിളപ്പില്‍ശാല പൊലീസ് അന്വേഷണം ആരംഭിച്ചു.