ഇടുക്കിയില്‍ പോലീസ് ഉദ്യോഗസ്ഥന് ജീവനൊടുക്കിയ നിലയില്‍; എസ് എച് ഒ ആയി ചുമതലയേറ്റത് 17 ദിവസം മുമ്പ്
ഇടുക്കി: വാഴക്കുളം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. രാജേഷ് കെ. മേനോനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പോലീസ് ക്വാര്‍ട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.
മറ്റക്കുഴി സ്വദേശിയായ രാജേഷ്, ഓഗസ്റ്റ് എട്ടാം തീയതിയാണ് വാഴക്കുളം സ്റ്റേഷനില്‍ എസ്.എച്ച്.ഒ. ആയി ചുമതലയേറ്റത്. വ്യാഴാഴ്ച ഇദ്ദേഹത്തിന് കോടതി ഡ്യൂട്ടിയായിരുന്നു. എന്നാല്‍ രാവിലെ പത്തുമണിയായിട്ടും എസ്.എച്ച്.ഒ. സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ഇതോടെ പോലീസുകാര്‍ ക്വാര്‍ട്ടേഴ്സില്‍ അന്വേഷിച്ചെത്തിയപ്പോളാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.