പേടിപ്പിക്കാന്‍ പറയുന്നതല്ല, വാഹന പരിശോധനയില്‍ നിര്ത്തിയില്ലേല് ലൈസന്‍സ് പോകും
വാഹന പരിശോധനയ്ക്കായി അധികൃതര്‍ കൈകാണിക്കുമ്പോള് നിര്‍ത്താതെ പോകുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കാനുള്ള നടപടി തുടങ്ങി മോട്ടോര്‍ വാഹനവകുപ്പ്. കെകാണിച്ചിട്ടും നിര്‍ത്താതെ പോയതിന് മൂന്നുമാസത്തിനിടെ പാലക്കാട് ജില്ലയില്‍ മാത്രം നാല് പേര്‍ക്കാണ് ലൈസന്‍സ് നഷ്ടമായത്. അമിതവേഗത്തിനും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും.
ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്യുക പോലുള്ള നിയമലംഘനങ്ങള്‍ക്കും ലൈസന്‍സ് റദ്ദാക്കും. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാറാണ് പതിവ്. എന്നാല്‍, പിഴയടച്ചവര്‍ വീണ്ടും ഇതേ നിയമലംഘനം ആവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിത്തുടങ്ങിയത്.
ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി
ജില്ലയില്‍ മൂന്നുമാസത്തിനിടെ ഗതാഗത നിയമലംഘനങ്ങള്ക്കുള്പ്പെടെ 52 പേരുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കിയത്. കൈകാണിച്ച് നിര്ത്താതെപ്പോയതിനുപുറമെ ഹെല്‍മെറ്റില്ലാ തെ വാഹനം ഒടിച്ചതിനാണ് കൂടുതല്‍ പേര്‍ക്കും ലൈസന്‍സ് നഷ്ടമായത്. ഒരുമാസംമുതല്‍ ഒരുവര്‍ഷത്തിലധികം ലൈസന്‍സ് റദ്ദാക്കപ്പെട്ടവരുമുണ്ട്. റദ്ദാക്കിയശേഷവും വാഹനവുമായി നിരത്തിലിറങ്ങിയാല്‍ ആജീവനാന്തം ലൈസന്‍സ് റദ്ദാക്കുമെന്ന് അധികൃതര്‍ പറയുന്നു.
നിയമലംഘനവും ലൈസന്‍സ് റദ്ദാക്കപ്പെട്ടവരുടെ എണ്ണവും
ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിക്കുക- 12
കൂടുതല്‍ ആളെ കയറ്റിയുള്ള ഡ്രൈവിങ്- 6
ചുവപ്പുസിഗ്നല്‍ ലംഘിക്കല്‍- 3
പരിശോധനാവേളകളില്‍ വാഹനം നിര്‍ത്താതെ പോകുക, അപകടകരമായ രീതിയില്‍ ഡ്രൈവിങ്- 14
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഡ്രൈവിങ്- 8
മദ്യപിച്ച് വാഹനം ഓടിക്കുക- 3