മഞ്ചേശ്വരം: മിയാപദവ് സ്ക്കൂളിലെ അധ്യാപിക രൂപശ്രിയുടെ ദുരൂഹ മരണം കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും, ഉത്തരവാദികളായ മുഴുവൻ കുറ്റവാളികളേയും നിയമത്തിൻ മുന്നിൽ കൊണ്ടുവരാൻ അന്വേഷണം ഊർജിതമാക്കണമെന്നും എസ്ഡിപിഐ കാസർകോട് ജില്ലാ പ്രസിഡന്റ് എൻ.യു. അബ്ദുൽ സലാം പറഞ്ഞു.ടീച്ചറുടെ വീട് സന്ദർശിച്ച് കുടുംബങ്ങളെ ആശ്വസിപ്പിച്ചു ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ, മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി മുബാറക് കടമ്പാർ, മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് നൗഫൽ, സിദ്ധിഖ് മിയാപദവ്,ലത്തീഫ് ബി.എം, അലി മിയാപദവ്, ലത്തീഫ് പി.എം എന്നിവരും ഉണ്ടായിരുന്നു.