കാസർകോട്: കുറ്റിക്കോലിലെ സത്യാവതിയമ്മയുടെ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു. കേറികിടക്കാന്‍ സ്വന്തമായി ഒരു വീട് കിട്ടിയതിന്റെ സന്തോഷ ചിരി. സ്വന്തമായ വീടും സ്ഥലവും ഇല്ലാത്ത ഈ അമ്മയ്ക്ക് സര്‍ക്കാര്‍ പട്ടയം അനുവദിച്ച മൂന്ന് സെന്റ് സ്ഥലത്താണ് ലൈഫ് പദ്ധതിയില്‍ വീടൊരുങ്ങിയത്. ഈ അമ്മയുടെ ഒരു മകള്‍ കിടപ്പിലായ 38 കാരിയാണ്. 80 വയസ്സ് പ്രായമായ ഭര്‍ത്താവിന് ജോലി ചെയ്യാനുള്ള ആരോഗ്യമില്ല. രണ്ട് ആണ് മക്കള്‍ ഉണ്ടായിരുന്നെങ്കിലും രണ്ടുപേരും മരിച്ചുപോയി. മൂത്ത മകളെ വിവാഹം ചെയ്ത് അയച്ചു.കിടപ്പാടമില്ലാത്ത സത്യാവതിയമ്മയുടെ ധര്‍മ്മസങ്കടം തിരിച്ചറിഞ്ഞ സര്‍ക്കാര്‍ അവരുടെ കണ്ണീരൊപ്പി.വൃദ്ധ ദമ്പതികള്‍ക്ക് ലഭിക്കുന്ന വാര്ധക്യപെന്ഷനും മകള്‍ക്ക് ലഭിക്കുന്ന വികലാംഗ പെന്‍ഷനും മാത്രമാണ് ഈ കുടുംബത്തിന്റെ വരുമാനം.പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീട് പൂര്‍ത്തിയായി. കാറഡുക്ക ബ്ലോക്ക് നടത്തിയ ലൈഫ് കുടുംബ സംഗമത്തിലെത്തിയ സത്യാവതിയമ്മ കുടിവെള്ളത്തിനായി പഞ്ചായത്തിന്റെ പൈപ്പ് ലൈന്‍ സൗകര്യത്തിന് അപേക്ഷ സമര്‍പ്പിച്ചാണ് മടങ്ങിയത്. പരാതിയില്‍ ഉടന്‍ തന്നെ ഇടപെടല്‍ നടത്തുമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്കി. വേദന കടിച്ചമര്‍ത്തുമ്പോഴും സുരക്ഷിതമായൊരു വീട് ലഭിച്ചതിന്റെ സന്തോഷത്തില്‍ സംഗമത്തിലെത്തിയ സത്യാവതിയമ്മ മനസ്സ് നിറഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയത്.