കാഞ്ഞങ്ങാട് :മഞ്ചേശ്വരം എംഎല്.ഏ പടന്ന എടച്ചാക്കൈ സ്വദേശി എം.സി.ഖമറുദ്ദീന് ഡയറക്ടറായ കാസര്‍കോട്ടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയും പൂട്ടി.കാസര്‍കോട്പുതിയ ബസ്റ്റാന്റില്‍ സ്വകാര്യകെട്ടിടത്തില്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന ഫാഷന്‍ ഗോള്‍ഡില്‍ സ്വര്‍ണ്ണ വ്യാപാരം നിര്‍ത്തിവെച്ചിട്ട് രണ്ടുമാസം കഴിഞ്ഞുവെങ്കിലും ഒരാഴ്ച്ച മുമ്പുവരെ ജ്വല്ലറിയുടെ ഷട്ടറുകള്‍ പതുവുപോലെ തുറന്നുവച്ചിരുന്നു.
ജ്വല്ലറിയുടെ ഷട്ടറുകള്‍ താഴിട്ടു പൂട്ടാതെ ജ്വല്ലറിയുടമകളെ തേടിയെത്തുമെന്ന ഇടപാടുകാര്രെ നിയന്ത്രിച്ചു നിർത്താനാണ് കട തുറന്നുവച്ചത്.ഒരാഴ്ച്ച മുമ്പ് രാത്രിയില്‍ ജ്വല്ലറിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ബോര്‍ഡില്‍ ഷോറൂം നവീകരണത്തിന്റെ ഭാഗമായി ജ്വല്ലറിപ്പൂട്ടിയിരിക്കുകയാണെന്നും ഉടന്‍ തുറക്കുമെന്നുമാണ് എഴുതിവെച്ചിരുന്നത്.ചെറുവത്തൂരിലും,പയ്യന്നൂരിലും പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളും ഒരുമാസമായി പൂട്ടിയിരിക്കുകയാണ്.ഷോറൂം നവീകരണത്തിന്റെ ഭാഗമായി പൂട്ടിയിട്ടുവെന്ന പറയുന്ന ജ്വല്ലറിയില്‍
യാതൊരു അറ്റകുറ്റപണികളും നടന്നിട്ടില്ല.
എംഎല്.ഏ എം.സി.ഖമറുദ്ദീന് ഡയറക്ടറായ ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടര്‍ ചന്തേരയിലെ പൂക്കോയതങ്ങളാണ്.ഇരുവരും മുസ്ലീം ലീഗിന്റെ
നേതാക്കളാണ് . കാസര്‍കോട്ടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി പൂട്ടിയതോടെ ഈ ജ്വല്ലറിയില്‍ കോടികള്‍ ഡിപ്പോസിറ്റായും 100 മുതല്‍ 500 പവന് വരെ സ്വര്‍ണ്ണാഭരണങ്ങള്‍ പലിശയ്ക്ക് നല്‍കുകയും ചെയ്തിട്ടുള്ള
കാസര്‍കോട് ജില്ലയിലെ ഇടപാടുകാര്‍ അങ്കലാപ്പിലാണ്.40 കോടിയോളം രൂപയുടെ കടബാധ്യതയാണ് കാസര്‍കോട് മാത്രം ഫാഷന്ഗോള്ഡിന് വന്നിട്ടുള്ളതെന്നാണ് സൂചന .മാനേജിംഗ് ഡയരക്ടര്‍ പൂക്കോയ തങ്ങളും,ചെയര്മാന് എം.സി.ഖമറുദ്ദീനും പുറമെ കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും മുസ്ലിം ലീഗിലെ പ്രമുഖരും ഫാഷന്‍ഗോള്‍ഡില്‍ പങ്കാളികളാണ്. നോട്ടുനിരോധനവും ഹവാല ഇടപാടുകളും ഒരുപരിധിവരെ നിലച്ചതും കള്ളസ്വര്‍ണ്ണം കസ്റ്റംസ് അധികൃതര്‍ തുടര്‍ച്ചയായി പിടിക്കുന്നതുകൊണ്ടുമാണ് ജ്വല്ലറിക്ക് പ്രതിസന്ധി നേരിടേണ്ടി വന്നത്.കാഞ്ഞങ്ങാട്ടെ കല്ലറയ്ക്കല്‍ ജ്വല്ലറി,അറഫ ജ്വല്ലറി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.കല്ലറയ്ക്കല്‍ ജ്വല്ലറിയിൽ നിക്ഷേപിച്ച പണം തിരിച്ചു ചോദിച്ചു ചെല്ലുന്ന നിക്ഷേപകരെ എറണാകുളത്ത് ആഡംബര ജീവിത നയിക്കുന്ന ഉടമ തെറി അഭിഷേകം കൊണ്ട് മൂടുകയാണ്. പണവും പോയി ഇനി മാനക്കേട് കൂടി സഹിക്കണ്ടേ നിലയിലാണ് കല്ലറയ്ക്കല്‍ ജ്വല്ലറി നിക്ഷേപകർ.
ഫാഷന്‍ ഗോള്‍ഡില്‍ പണമായി 2 കോടി വരെ മുടക്കിയവര്‍ പലരുമുണ്ട്.100മുതല്‍ 500 പവന് വരെ സ്വര്‍ണ്ണാഭരണങ്ങള്‍ നല്കി മാസത്തില്‍ ചെറിയ പലിശ കൈപ്പറ്റുന്നവരും ധാരാളമുണ്ട്.പ്രവാസികളായവരാണ് ജ്വല്ലറിയില്‍ കോടികള്‍ മുടക്കിയിട്ടുള്ളത്.ഇവരില്‍ ഉദുമ സ്വദേശിയായ ഒരു പ്രവാസി തന്നെ മുക്കാല്‍കോടി രൂപ ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ട്.ഉടൻ വിവാഹം നടത്തേണ്ട ഒരു കുടുംബം കട പൂട്ടിയതിനെത്തുടർന്ന് അങ്കലാപ്പിലായി.ഈ കുടുംബം പത്തുവർഷം മുമ്പ് അഞ്ചുലക്ഷം രൂപ ഇവിടെ നിക്ഷേപിച്ചിരുന്നു.ആറു മാസം മുമ്പ് പണം തിരികെകിട്ടാൻ ശ്രമിച്ചെങ്കിലും ഉടമസ്ഥർ അപകടത്തെത്തുടർന്ന് ആശുപത്രിയിലാണെന്ന് കളവ് പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു.അതേസമയം ഫോൺ വി ളികളോട് എം.എൽ.എ.പ്രതികരിക്കില്ലെന്നും കാസർകോട് ചൂരിയിലെ ഒരു നിക്ഷേപകൻ ബി.എൻ.സിയോട് പറഞ്ഞു. അതെ സമയം നിക്ഷേപകർക്ക് പണം തിരിക നൽകാനുള്ള തയാറെടുപ്പ് നടത്തിവരുകയാണെന്നും ഇതിനായി ആസ്തികൾ വിറ്റഴിച്ചു പണം കണ്ടത്തുമെന്നും ഉടമകളുമായി ബന്ധപെട്ടവർ പറയുന്നു .