കാഞ്ഞങ്ങാട്:മലയോര മേഖലകളില്‍ അനധികൃതമണ്ണെടുപ്പ് തകൃതിയായി ഹൊസ്ദുര്‍ഗ്ഗ്,വെള്ളരിക്കുണ്ട് താലൂക്കുകളിലെ മലയോരങ്ങളായ ഒടയംചാല്‍,കൊടോത്ത്,ഇരിയ,അട്ടേങ്ങാനം,അമ്പലത്തറ പ്രദേശങ്ങളിലാണ് കുന്നിടിച്ച് മണ്ണുകടത്തുന്നത്.മണ്ണ് മാഫിയയുടെ നേര്‍ക്ക് വില്ലേജ് അധികൃതര്‍ക്ക് ധൈര്യമില്ല.ഞാന്‍ ഒരാള്‍
വിചാരിച്ചാല്‍ മണ്ണെടുപ്പ് തടയാന്‍ കഴിയുമോ എന്നാണ് വില്ലേജ് ഓഫീസര്‍ ചോദിച്ചത്.രാത്രി 12 മണിമുതല്‍
പുലരും വരെ ഈ പ്രഠ്വശങ്ങളില് വ്യാപകമായി ചെമ്മണ്ണ് ഒഴുകുകയാണ്.ചെമണ്ണ് കടത്ത് തടയേണ്ട താലൂക്ക് വില്ലേജ് അധികൃതര്‍ ഉറക്കത്തിലാണ്.മണ്ണ് കടത്തിന് പിന്നില്‍ വലിയ രീതിയില്‍ പണവും മദ്യവും മറിയുന്നുമുണ്ട്.