കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജനുവരി 17ന് വെള്ളിയാഴ്ച്ച നടന്ന പൗരത്വസംരക്ഷണ റാലിയില്‍ സിപിഎമ്മിലെ ഷൂക്കൂര്‍ വക്കീലും അഭിഭാഷകിയായ രശ്മിത രാമചന്ദ്രനും മുന്‍നിരയില്‍ നുഴഞ്ഞുകയറിയെന്ന് മുസ്ലീംലീഗ് വക്താവ് ആരോപിച്ചു.പൗരത്വ സംരക്ഷണ റാലിയില്‍ ഷുക്കൂര്‍ വക്കീലിനെ ക്ഷണിച്ചിരുന്നില്ലെന്നാണ് മുസ്ലീംലീഗിന്റെ ആക്ഷേപം.പുതിയകോട്ടയില്‍ നിന്നാരംഭിച്ചറാലി കാഞ്ഞങ്ങാട് നഗരത്തില്‍ കോട്ടച്ചേരി ട്രാഫിക് സര്ക്കിളിനടുത്തെത്തിയപ്പോള് ഷൂക്കൂര്‍ വക്കീലും രശ്മിത രാമചന്ദ്രനും പെട്ടെന്ന് റാലിയുടെ മുന്നിരയില്ക്കയറി റാലി നയിക്കുകയായിരുന്നു.പാതിവഴിയിലെത്തിയ റാലിയില്‍ കയറിയതുകൊണ്ടു തന്നെ ഇരുവരുടെയും കൈയില്‍ ദേശിയപതാകകള്‍ ഉണ്ടായിരുന്നില്ല.തല്‍സമയം റാലി നയിച്ച വി.വി.രമേശന്,അഡ്വ.സി.കെ.ശ്രീധരന്,മെട്രോ മുഹമ്മദ് ഹാജി,അഡ്വ.എം.സി.ജോസ്, അഡ്വ.കെ.രാജ്മോഹന്‍,പ്രഫസര്‍ സി.ബാലന്,ഹക്കീം കുന്നില്‍ തുടങ്ങിയവരുടെ കൈകളിലെല്ലാം ദേശിയ പതാകയും കഴുത്തില്‍ വിളംബരം വിളിച്ചോതുന്ന ബാഡ്ജും ഉണ്ടായിരുന്നു.ഷൂക്കൂര്‍ വക്കീലും രശ്മിത രാമചന്ദ്രനും ബാഡ്ജും ദേശിയ പതാകയുമില്ലാതെ അല്‍പ്പസമയം റാലിയുടെ മുന്‍നിരയില്‍ നടക്കുകയും ഫോട്ടോഗ്രാഫര്‍മാര്‍ പടമെടുത്തിന് ശേഷം റാലിയില്‍ നിന്നും പിന്മാറുകയും ചെയ്തു വെന്നാണ് ലീഗ് ആരോപിക്കുന്നത്.അതേസമയം നുഴഞ്ഞുകയറിയെന്ന ലീഗ് ആരോപിക്കുന്ന രശ്മിതരാമചന്ദ്രൻ .അജാനൂര്‍ തെക്കേപ്പുറം നൂര്‍മഹല്‍ ഗ്രൗണ്ടില്‍ ചേര് ന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു,എന്നാൽ ലീഗിന്റെ ആക്ഷേപത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.കുഞ്ഞാലികുട്ടിയും മന്ത്രി കെ.ടി.ജലീലും സമസ്ത നേതാക്കളും നിരീശ്വരവാദികളും കൈകോർത്ത് പിടിച്ചു പോരാടുമ്പോൾ തരംതാണ ആക്ഷേപം ഉന്നയിക്കുന്ന ലീഗ് വക്താവിന്റെ നടപടി അനുചിതമായെന്നാണ് പൊതു വിലയിരുത്തൽ.ഈ നീക്കം സംഘപരിവാറിന് വളം നല്കുന്നതായിപ്പോയെന്നും അഭിപ്രായമുയർന്നു.