‘പാർട്ടി ഘടകങ്ങൾ എതിർപ്പ് അറിയിച്ചിട്ടും മര്‍കസ് നോളജ് സിറ്റി സന്ദര്‍ശിച്ചത് തെറ്റ്’ കാനത്തിനെതിരെ വിമര്‍ശനം
കോഴിക്കോട്; സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രിമാരായ പി. പ്രസാദ്, കെ. രാജൻ എന്നിവർക്കെതിരെയും രൂക്ഷ വിമർശനം. കാനത്തിന്റെ നിലപാടുകൾ സംശയാസ്പദമാണെന്ന് പ്രതിനിധികൾ വിമർശിച്ചു.മർകസ്നോളജ് സിറ്റി സന്ദർശനം തെറ്റ് . പാർട്ടി ഘടകങ്ങൾ എതിർപ്പ് അറിയിച്ചിട്ടും ഭൂമി സംബന്ധിച്ച് വിവാദങ്ങൾ നിലനിൽക്കുമ്പോൾ സന്ദർശനം നടത്തിയത് ശരിയായില്ല കാനത്തിനെതിരെ മിക്ക മണ്ഡലം കമ്മിറ്റികളും രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
റവന്യൂ വകുപ്പ് അഴിമതിയിൽ മുങ്ങിയിട്ടും കെ. രാജൻ അനങ്ങുന്നില്ല.മന്ത്രി പി. പ്രസാദ് വള്ളി ചെരിപ്പിട്ട് നടന്നതു കൊണ്ട് കാര്യമില്ല, വകുപ്പ് സമ്പൂർണ്ണ പരാജയമാണെന്നും വിമർശനം ഉയർന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം പുതിയ ജില്ലാ സെക്രട്ടറി അടക്കം കമ്മിറ്റിയെ തെരഞ്ഞെടുക്കും.