ഉപ്പള: കുരുടപ്പദവ് ഗവ. ഹൈ സ്കൂൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി എൻ.ആർ.സി. അനൂകൂലമായി മുദ്രവാക്യങ്ങൾ വിളിപ്പിച്ച അധ്യപക്കർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എം.എസ് ‘എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
രാജ്യത്തുടനീളം ഇതിനെതിരെ വിദ്യാർത്ഥികളടങ്ങുന്ന ജനസമൂഹം രംഗത്തിറങ്ങുന്ന സമയത്താണ് മതസ്പർദ്ധ പരത്തുന്ന പ്രവർത്തനങ്ങളുമായി അധ്യാപകർ ഇറങ്ങിയിരിക്കുന്നതെന്നും അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
പൈവളികെ കുരുടപ്പദവ് ഗവണ്മെന്റ് ഹൈ സ്കൂൾ വിദ്യാത്ഥികളെ കൊണ്ടാണ് അധ്യാപകർ കേന്ദ്ര അനൂകൂല മുദ്രവാക്യങ്ങൾ വിളിപ്പിച്ചത്
എം.എസ് .എഫ് വാർത്തയിലെ ചിത്രത്തിൽ വന്ന പിശകിൽ നിർവ്യാജം ഖേദിക്കുന്നു-ബി.എൻ.സി.