രാവിലെ കിടപ്പുമുറിയില്‍ കാണാനില്ല, യുവതി കിണറ്റില്‍ മരിച്ചനിലയില്‍
കോട്ടയം: മുണ്ടക്കയം കോരുത്തോട് മടുക്കയില്‍ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുരുന്നുമലയില്‍ പുതുപറമ്പില്‍ ശ്യാമിന്റെ ഭാര്യ അഞ്ജലി(26)യെയാണ് ബുധനാഴ്ച രാവിലെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
രാവിലെ എഴുന്നേറ്റപ്പോള്‍ അഞ്ജലിയെ കിടപ്പുമുറിയില്‍ കണ്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഭര്‍ത്താവ് വീട്ടിലും സമീപത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കിണര്‍ മൂടിയിട്ടിരുന്ന വല മാറ്റിയതായി ശ്രദ്ധയില്‍പ്പെടുകയും കിണര്‍ പരിശോധിച്ചപ്പോള്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന വിവരമുണ്ടെന്നും കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദ് പറഞ്ഞു.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ശ്യാമും അഞ്ജലിയും. ദമ്പതിമാര്‍ക്ക് അഞ്ച് വയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.