കൊച്ചി: ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ഹോട്ടല്‍ കത്തിനശിച്ചു. എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ആനന്ദ് വിഹാര്‍ എന്ന ഹോട്ടലിലാണ് ഇന്നു രാവിലെ 7.45ഓടെ തീപിടിത്തമുണ്ടായത്. ഹോട്ടല്‍ ഭാഗികമായി കത്തിനശിച്ചു. ആളപായമില്ല. ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്ററിലുണ്ടായ ചോര്‍ച്ചയില്‍നിന്നാണ് തീപിടിത്തമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഹോട്ടലില്‍ പണിയെടുത്തിരുന്നത്.
ഇവര്‍ ഉടന്‍ തന്നെ സിലിണ്ടര്‍ എടുത്ത് പുറത്തിടുകയും ക്ലബ് റോഡ് അഗ്നിശമന സേനയെ വിവരമറിയിക്കുകയും ചെയ്തു. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. ചോര്‍ച്ച മാറ്റി ഗ്യാസ് സിലിണ്ടര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഹോട്ടല്‍ ഉടമയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇവിടുത്തെ ജീവനക്കാര്‍ക്ക് ഉടമയെ കണ്ടു പരിചയം മാത്രമേയുള്ളൂ. തൊഴിലാളികള്‍ നല്കിയ നമ്ബറില്‍ ബന്ധപ്പെട്ടിട്ട് പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.