പ്രവാസികളെ കബളിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ 11 അംഗ സംഘം അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയ 11 പേരെ അറസ്റ്റ് ചെയ്തു. ബാങ്ക് ജീവനക്കാരെന്ന വ്യാജേനയാണ് ഇയാള്‍ സൗദി പൗരന്മാരില് നിന്നും രാജ്യത്ത് താമസിക്കുന്ന വിദേശികളില്‍ നിന്നും പണം തട്ടിയെടുത്തത്. ബാങ്ക് ജീവനക്കാരെന്ന വ്യാജേന ആളുകളെ ഫോണില്‍ ബന്ധപ്പെട്ടാണ് സംഘം കെണിയൊരുക്കിയത്.
വീട് വാടകയ്ക്ക് എടുത്തായിരുന്നു തട്ടിപ്പിനുള്ള വഴിയൊരുക്കിയതെന്ന് കേസ് അന്വേഷിച്ച പബ്ലിക് പ്രോസിക്യൂഷന്റെ ഫിനാന്‍ഷ്യല്‍ ഫ്രോഡ് യൂണിറ്റ് കണ്ടെത്തി. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ ഇവരുടെ അറസ്റ്റ് അനിവാര്യമായിരുന്നുവെന്നാണ് പ്രോസിക്യൂഷന് അറിയിച്ചത്.