മംഗളൂരു : മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തി. വിമാനത്താവളത്തിന്റെ കെഞ്ചാറിലെ ടെർമിനലിൽ യാത്രക്കാരെ സഹായിക്കാനായി പ്രവർത്തിക്കുന്ന എയർപോർട്ട് ടെർമിനൽ മാനേജർ (എടിഎം) കൗണ്ടറിലാണ് ഇന്ന് രാവിലെ ബോംബ് കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇത് കസ്റ്റഡിയിൽ എടുത്ത് നിർവീര്യമാക്കുന്നതിനായി കൂളിംങ് പിറ്റിലേക്ക് മാറ്റി.ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ഒരു ബാഗിൽ വയർ ഘടിപ്പിച്ച ഉപകരണത്തിൽ ബോംബ് കണ്ടത്.