കാഞ്ഞങ്ങാട്: ജോലിക്കിടെ കുഴഞ്ഞ് വീണ നഗരസഭാ ജീവനക്കാരനെ അഗ്നി രക്ഷാസേന ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് നഗര സഭയിലെ ശുചീകരണ തൊഴിലാളിയായ ഞാണിക്കടവ് ഒഴിഞ്ഞ വളപ്പിലെ എം. ഷെഫീഖാ (42)ണ് മരിച്ചത്. ഞായറാഴ്ച്ച കാഞ്ഞങ്ങാട് ടൗണ്‍ ഹാളിന് സമീപത്താണ് സംഭവം. ശുചീകരണ ജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ ഷെഫീഖ് കുഴഞ്ഞു വീഴുകയായിരുന്നു. സ മീപത്തെ അഗ്നി ശമന സേനയെത്തി പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ജില്ലാസ്പത്രിയില്‍ എത്തിച്ചെങ്കിലും ഉടൻ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സബാന. മക്കള്‍: ഫാത്തിമത്ത് ഷെരീഫ, ഫാത്തിമത്ത് സബീറ, ഫാത്തിമത്ത് ഷാഹിന. സഹോദരങ്ങള്‍: സീനത്ത് നസീമ, മുഹമ്മദലി, അഷറഫ് അലി, ആരിഫ.