ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഗറില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് നടത്തിയ പ്രകടനത്തിനിടെ വനിത ഡെപ്യൂട്ടി കലക്ടറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. രാജ്ഗര് ഡെപ്യൂട്ടി കലക്ടര്‍ പ്രിയ വര്‍മയെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്.നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയവരെ തടയാന്‍ ശ്രമിച്ച പ്രിയ വര്‍മയെ വളഞ്ഞ പ്രവര്‍ത്തകര്‍ മുടി പിടിച്ച് വലിക്കുകയും തള്ളിമാറ്റുകയുമായിരുന്നു. ഒരാള്‍ തന്നെ വലിച്ചിഴച്ചുവെന്നും അവര്‍ പരാതിപ്പെട്ടിരുന്നു. പ്രിയ വര്‍മയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് അറസ്റ്റ്.നിരോധനാജ്ഞ നിലനില്‍ക്കെ രാജ്ഗറില്‍ ബി.ജെ.പി നടത്തിയ റാലി തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 17 പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതിഷേധക്കാരെ തടയാന്‍ ജില്ലാ കലക്ടര്‍ നിവേദിതയും നേരിട്ടെത്തിയിരുന്നു. 144 ലംഘിച്ച് പ്രകടനം നടത്തിയ 124 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
#WATCH Madhya Pradesh: A protestor pulls hair of Rajgarh Deputy Collector Priya Verma, after she hits BJP workers and drags them. The clash broke out during a demonstration in support of #CAA. pic.twitter.com/7ckpZaFBkJ
— ANI (@ANI) January 19, 2020