കോഴിക്കോട്: കോഴിക്കോട്ടെ പൊതുപരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്മാറി. ഡി.സി ബുക്സ് സംഘടിപ്പിക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ നിന്നാണ് ഗവര്‍ണര്‍ പിന്മാറിയത്.പിന്മാറ്റം പ്രതിഷേധം കണക്കിലെടുത്താണെന്നാണ് സൂചന. തുറസ്സായ വേദിയിലുള്ള പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.
ഇന്ന് വൈകീട്ടാണ് ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ പിന്മാറ്റമെന്ന് രവി ഡി.സി അറിയിച്ചു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച കേരള സര്‍ക്കാര്‍ നടപടിക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തെത്തിയിരുന്നു. തന്നെ അറിയിക്കാതെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതെന്നും ആ നടപടി മര്യാദയല്ലെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയും ഭരണ പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു.