പനയാൽ ക്ഷേത്ര ബ്രഹ്മകലശോത്സവത്തിന് ആഘോഷ കമ്മിറ്റിയായി
പാലക്കുന്ന് : പനയാൽ മഹാലിംഗേശ്വര ക്ഷേത്രം ബ്രഹ്മകലശോത്സവ ആഘോഷ കമ്മിറ്റി രൂപവത്ക്കരണ യോഗത്തിന് ആരംഭം കുറിച്ച് അരവത്ത് കെ. യു. പദ്മനാഭ തന്ത്രി ഭദ്രദീപം കൊളുത്തി. സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സേവ സമിതി പ്രസിഡന്റ് വി. ബാലകൃഷ്ണൻ നായർ അധ്യക്ഷനായി. ആഘോഷ കമ്മിറ്റി ചെയർമാനായി മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എരോൽ വിജയകുമാർ നമ്പ്യാരെയും ജനറൽ കൺവീനറായി ജനാർദ്ദനൻ അമ്പങ്ങാട്ടിനേയും ട്രഷററായി മേലത്ത് ബാലകൃഷ്ണൻ നായരെയും തിരഞ്ഞെടുത്തു. ക്ഷേത്ര
ക്ഷേത്ര ഫണ്ടിൽ നിന്നുള്ള ആദ്യ തുക ട്രഷറർ മണി നീരാറ്റി കമ്മിറ്റിക്ക് കൈമാറി. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ, വാർഡ് അംഗം ടി. ശോഭന, മുൻ ബ്ലോക്ക് പഞ്ചായത്ത് ഗൗരി പനയാൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമൻ, ക്ഷേത്രം മേൽശാന്തി മധു നീലമന, ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ എം. കൃഷ്ണൻ നായർ മുനിക്കൽ, എം. പി. കുഞ്ഞിരാമൻ, രക്ഷാധികാരി ചിണ്ടൻകുഞ്ഞി നായർ, ഇളംകുറ്റി പെരുമലയൻ മുകുന്ദൻ പണിക്കർ, ക്ഷേത്രം മാതൃസമിതി പ്രസിഡന്റ് ലതാരവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 2023 ജനുവരി 22 മുതൽ 27 വരെയാണിവിടെ ബ്രഹ്മകലശമഹോത്സവം നടക്കുക.
.