കാസർകോട് ;സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ബേക്കൽ കോട്ടയെയും റാണിപുരത്തെയും ബന്ധിപ്പിക്കുന്ന ആകാശനൗക (സ്കൈവേ ബസ്) പദ്ധതിക്ക് ചിറക് മുളക്കുന്നു. ആകാശനൗക പദ്ധതിയുടെ സാധ്യത പഠിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ജില്ലാഭരണകൂടവും ബി.ആർ.ഡി.സിയും ജില്ലയിലെ ടൂറിസം സംരംഭകരും രംഗത്തിറങ്ങും.ജില്ലയിലെ ജനപ്രതിനിധികളും ഇക്കാര്യം ഉയർത്തി സംസ്ഥാന സർക്കാരിനെ സമീപിക്കും.. ജില്ലയുടെ വിനോദ സഞ്ചാര വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിക്ക് പദ്ധതിയുടെസാധ്യത സംബന്ധിച്ച വിശദ റിപ്പോർട്ട് മാലക്കല്ലിലെ ജോസ് കൊച്ചിക്കുന്നേൽ കൈമാറിയിട്ടുണ്ട്. ബേക്കലത്ത് എത്തുന്ന വിദേശ വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവുംറാണിപുരം കാണാതെ മടങ്ങാറില്ല. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതക്ക് സമാന്തരമായി കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുകയും ഇതിന് മുകളിലൂടെ റോപ്പ് ഉപയോഗിച്ച് സ്കൈവേ ബസ് സർവീസ് നടത്തുന്ന നിർദേശമാണ്ഇപ്പോഴുള്ളത്.