കാലടി : കേന്ദ്ര സർക്കാരിനെതിരെ കാലടി സംസ്കൃത സർവകലാശാലയിൽ പ്രമേയം. സിൻഡിക്കേറ്റ് യോഗമാണ് പ്രമേയം പാസാക്കിയത്. പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ ആക്രമണം നടത്തിയതിൽ അക്കാദമിക്ക് സമൂഹത്തിന്റെ പ്രതിഷേധം ഉയരേണ്ടതുണ്ടെന്ന് പ്രമേയത്തിൽ പറയുന്നു. കേന്ദ്ര സർക്കാരും, സംഘപരിവാറും ചേർന്നാണ് ആക്രമണങ്ങൾ നടത്തുന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻന്തിരിയണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ വി അഭിജിത്താണ് പ്രമേയം അവതരിപ്പിച്ചത്.
സംസ്കൃത സര്വകലാശാലാനടപടി സംഘപരിവാർ കേന്ദ്രങ്ങളെയും ബി.ജെ.പി യെയും പ്രകോപിപ്പിക്കുമെന്നാണ് സൂചന.ഇപ്പോൾ സർക്കാരുമായി ഏറ്റുമുട്ടുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലയുടെ ചാൻസലർ എന്നനിലക്ക് ഈ വിഷയത്തിൽ ഇടപെട്ട് പുതിയ വിവാദം സൃഷ്ടിക്കുമെന്നും ഉറപ്പാണ്.