കോട്ടയത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
കോട്ടയം: കടുത്തുരുത്തി പാലാകരയില്‍ സ്കൂട്ടറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഞീഴൂര്‍ ഐ.എച്ച്.ആര്.ഡി കോളേജിലെ അധ്യാപകനായ വൈക്കം തലയോലപ്പറമ്പ് കാര്‍ത്തിക നിവാസില്‍ അനന്തുഗോപി, അമല്‍ ജോസഫ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ജോബി ജോസിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും രഞ്ജിത് രാജുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റും എതിര്‍ദിശയില്‍നിന്നുവന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടറില്‍ മൂന്നുപേരാണ് സഞ്ചരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കടുത്തുരുത്തി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍.