വര്‍ഗീയ ധ്രുവീകരണത്തിനും ബഹിഷ്്്ക്കരണത്തിനുമുള്ള സാമൂഹ്യ വിരുദ്ധമായ നീക്കങ്ങള്‍ തടയാന്‍ ജില്ലാ ഭരണകൂടവും ജില്ലാ പോലീസും സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വ്വകക്ഷി, മത നേതാക്കളുടെ യോഗം തീരുമാനിച്ചു. ജനാധിപത്യ മാര്‍ഗത്തിലുള്ള പ്രതിഷേധങ്ങളെ ഒരു രീതിയിലും തടയില്ല’ .എന്നാല്‍ മറ്റു മതസ്ഥരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന നടപടികള്‍ ശക്തമായി നേരിടുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ലയുടെ വളര്‍ച്ചക്ക് തടസമുണ്ടാക്കുന്ന പ്രവണതകള്‍ അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതും ബഹിഷ്ക്കരണം നടത്തുന്നതും അംഗീകരിക്കാനാവില്ല. നാട്ടില്‍ സമാധാനവും സൈ്വര്യ ജീവിതവും ഉറപ്പു വരുത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന് എന്നിവര്‍ പറഞ്ഞു. വാട്സ്അപ് സന്ദേശങ്ങളിലൂടെ വര്‍ഗീയ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഐടി ആക്ട് പ്രകാരം ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു. പൗരത്വ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശമുള്ള സന്ദേശം പ്രചരിപ്പിച്ചതിന്16 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. വാട്സ് ആപ് ഗ്രൂപ്പ് അഡ്മിന് എതിരെയും ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കെതിരേയും കേസെടുക്കും..എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന് കെ.കുഞ്ഞിരാമന് എ ഡി എം എന്‍ ദേവീദാസ്, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്, ആര് ഡി ഒ കെ രവികുമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ മുഹമ്മദ് ഹനീഫ, അര്ജുനന് തായലങ്ങാടി സജി സെബാസ്റ്റ്യന്‍ ,എം.അനന്തന് നമ്പ്യാര്‍ ,എ കുഞ്ഞിരാമന് നായര്‍, അബ്ദുള്‍ സലാം മുഹമ്മദ് വടക്കേക്കര, തളങ്കര മാലിക് ദിനാര്‍ ജുമാ മസ്ജിദ് ഇമാം അബ്ദുള്‍ മജീദ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ താലൂക്ക് തഹസില്‍ദാര്‍മാരും സംബന്ധിച്ചു.