സല്മാന് ഖാന് ക്രൂരന്, സ്ത്രീകളെ ഉപദ്രവിക്കുന്നയാള്‍; ആരോപണവുമായി മുന്‍കാമുകി
സല്മാന് ഖാനെതിരേ ആരോപണവുമായി മുന്‍കാമുകി സോമി അലി. ‘മേം നേ പ്യാര് കിയ’ എന്ന സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചായിരുന്നു സോമി അലി സല്‍മാനെതിരേ രംഗത്ത് വന്നത്. ആളുകള്‍ സല്‍മാനെ ആരാധിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം സ്ത്രീകളെ തല്ലുന്നവനും മറ്റുള്ളവരുടെ ദുഃഖത്തില്‍ ആനന്ദം കണ്ടെത്തുന്ന ക്രൂരനാണെന്നും സോമി അലി കുറിച്ചു. ഇത് വലിയ വിവാദമായതോടെ ഇവര്‍ പിന്‍വലിക്കുകയും ചെയ്തു.
ഹിന്ദി സിനിമാലോകത്ത് ഒരു കാലത്ത് ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു നടന് സല്മാന് ഖാനും നടി സോമി അലിയും തമ്മിലുള്ള പ്രണയം. പാകിസ്താനില്‍ ജനിച്ച സോമി അലി അമേരിക്കയിലാണ് വളര്‍ന്നതും പഠിച്ചതും. 1988 കാലഘട്ടത്തില്‍ സോമി അലി മുംബൈയിലെത്തി. മോഡലിങ്ങിലായിരുന്നു തുടക്കം. പിന്നീട് സിനിമയിലെത്തുകയും 1991 മുതല്‍ 1997 മുതലുള്ള കാലഘട്ടത്തില്‍ 9 ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.
ആ കാലത്താണ് സോമി അലി നടന് സല്മാന് ഖാനുമായി പ്രണയത്തിലാകുന്നത്. അഞ്ച് വര്‍ഷങ്ങളോളം നീണ്ട പ്രണയം അവസാനിപ്പിച്ച് സോമി അലി അമേരിക്കയിലേക്ക് തിരിച്ചുപോയി. പിന്നീട് സിനിമയില്‍ അഭിനയിച്ചില്ല. തന്നെ സല്മാന് വഞ്ചിക്കുകയായിരുന്നുവെന്നായിരുന്നു സോമി അലിയുടെ ആരോപണം.
“രണ്ട് പതിറ്റാണ്ടിലേറെയായി ആ പ്രണയം തകര്‍ന്നിട്ട്. കാരണം ലളിതമായിരുന്നു. സല്മാന് എന്നെ ചതിച്ചു. ഞാന്‍ പ്രണയം അവസാനിപ്പിച്ചു. ഞാന്‍ അമേരിക്കയിലേക്ക് തിരികെ പോന്നു. അതിന് ശേഷം അഞ്ച് വര്‍ഷത്തോളം സല്‍മാനോട് സംസാരിച്ചില്ല. പ്രണയം തകര്‍ന്നതിന് ശേഷം ഇന്ത്യയില്‍ എന്നെ പിടിച്ചുനിര്‍ത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സല്‍മാനോടുള്ള ആകര്‍ഷണം തലയ്ക്ക് പിടിച്ച കാലത്താണ് ഞാന്‍ ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. മുംബൈയിലെത്തി മോഡലിങും രണ്ട് സിനിമകളും ചെയ്തതിന് ശേഷം മാത്രമാണ് അദ്ദേഹത്തെ ഞാന്‍ നേരിട്ട് കണ്ടത്. എല്ലാം അവസാനിപ്പിച്ച ശേഷം അമേരിക്കയില്‍ തിരികെയെത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു”- ഒരു അഭിമുഖത്തില്‍ സോമി അലി പറഞ്ഞു.